തുറവൂർ: കനത്തമഴ ചേർത്തല താലൂക്കിൻെറ വടക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിെല നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി. വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ദുരിതം ഇരട്ടിയായത്. വെള്ളം ഒഴുകിപ്പോകാനുള്ള തോടുകൾ നികത്തി റോഡുകൾ നിർമിച്ചതിെനാപ്പം ചതുപ്പുകളും കുളങ്ങളും ഇടതോടുകളും നികത്തിയാണ് െവള്ളക്കെട്ടിന് കാരണം. പാടശേഖരങ്ങളുടെ സമീപത്തെ നിരവധി വീടുകൾ വെള്ളത്തിനടിയിലാണ്. ചാവടി പ്രദേശത്തെ നിരവധി വീടുകളിൽ മലിനജലം കയറി ജനജീവിതം ദുരിതമായി. പ്രദേശത്തെ പാടശേഖരങ്ങൾ മത്സ്യകൃഷിക്കായി വെള്ളം കെട്ടിനിർത്തിയത് പ്രദേശത്ത് രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമായി. തുറവൂർ, കുത്തിയതോട് എന്നീ രണ്ടു പഞ്ചായത്തുകളിലെയും 2,15 വാർഡുകളിലെ വീടുകൾ വെള്ളക്കെട്ടിലാണ്. അന്ധകാരനഴിയിലെ തെക്ക്, വടക്ക് സ്പിൽവേ ഷട്ടറുകൾ പൂർണമായി തുറന്നതിനാൽ വയലാർ, തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടില്ല. ശക്തമായ കാറ്റിൽ വൈദ്യുതി തടസ്സമുണ്ടായി. അർത്തുങ്കൽ, തൈക്കൽ, അന്ധകാരനഴി, ചാപ്പക്കടവ്, ചെല്ലാനം മേഖലയിൽനിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നില്ല. ------------------- പടം: തുറവൂർ ചാവടി പ്രദേശത്ത് വെള്ളക്കെട്ടിലായ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.