സെമിത്തേരി പ്രവേശനം; കട്ടച്ചിറയിൽ യാക്കോബായ -ഓർത്തഡോക്​സ്​ സംഘർഷാവസ്ഥ

കായംകുളം: സെമിത്തേരിയിൽ കയറിയവരെ തടഞ്ഞു​െവച്ചതിനെച്ചൊല്ലി കട്ടച്ചിറയിൽ ഓർത്തഡോക്സ്- യാക്കോബായ പക്ഷങ്ങൾ തമ്മിൽ സംഘർഷാവസ്ഥ. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. കട്ടച്ചിറ വട്ടപ്പറമ്പിൽ പടീറ്റതിൽ മറിയാമ്മ സാമുവലി​ൻെറ കല്ലറയും പരിസരവും വൃത്തിയാക്കാൻ എത്തിയ കുടുംബാംഗങ്ങളെയാണ് ഓർത്തഡോക്​സ്​പക്ഷം തടഞ്ഞുവെച്ചത്. ഒന്നാം ചരമവാർഷിക പ്രാർഥനക്കായാണ് പരിസരശുചീകരണത്തിന് ശനിയാഴ്ച രാത്രി ഏ​േഴാടെ എത്തിയത്. കോരിച്ചൊരിയുന്ന മഴയത്ത് ഒന്നര മണിക്കൂറോളം സെമിത്തേരിക്കുള്ളിൽപെട്ടവരെ വള്ളികുന്നത്തുനിന്ന്​ പൊലീസ് എത്തി പുറത്തിറക്കി. തുടർന്ന് യാക്കോബായ വിഭാഗം വിശ്വാസികൾ പള്ളിക്കുമുന്നിൽ പ്രതിഷേധിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കോടതി വിധിയിലൂടെ ഓർത്തഡോക്സ് പക്ഷം സ്വന്തമാക്കിയ ഇടവകയിൽ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണ്. കഴിഞ്ഞ വർഷം മറിയാമ്മ സാമുവലി​ൻെറ സംസ്​കാരച്ചടങ്ങുകളും പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇവരുടെ ചെറുമകനായ ഫാ. റോയി ജോർജാണ് യാക്കോബായ വിഭാഗത്തി​ൻെറ ഇടവക വികാരി. ചിത്രം: APLKY6KATTACHIRA കട്ടച്ചിറ പള്ളിക്കുമുന്നിലെ സംഘർഷാവസ്ഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.