മണ്ണഞ്ചേരി ആപ്പൂരിൽ സംഘർഷം: നാല്​ ഡി.വൈ.എഫ്.ഐക്കാർ അറസ്​റ്റിൽ

സംഘർഷം സർവകക്ഷിയോഗത്തിന്​ പിന്നാലെ മണ്ണഞ്ചേരി: ആപ്പൂരിലുണ്ടായ സംഘർഷത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നാല് ഡി​.വൈ.എഫ്​.ഐ പ്രവർത്തകർ അറസ്​റ്റിൽ. ആപ്പൂര്​ സ്വദേശികളായ അനന്തു (22), ആദർശ് (26), വൈശാഖ് (29), അരുൺ (24) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ ബുധനാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവം. കെട്ടിട നിർമാണത്തിന്, മുമ്പ് കൊടുത്ത മെറ്റൽ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച അയൽവീട്ടുകാർ തമ്മിലുണ്ടായ തർക്കമാണ് രാഷ്​ട്രീയ സംഘർഷത്തിൽ കലാശിച്ചത്. എസ്.ഡി.പി.ഐ പ്രവർത്തകരായ അപ്പൂര് സ്വദേശി സുധീർ, ഷാഹുൽ, ഷെജീർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ആപ്പൂര് സ്വദേശി സജീറി​ൻെറ മാതാവിനെ അസഭ്യം പറഞ്ഞതോടെ ഇരുവീട്ടുകാർ തമ്മിൽ സംഘട്ടനമുണ്ടായി. ഇതിന് പിന്നാലെ ആപ്പൂര് ജങ്​ഷനിലെ എസ്.ഡി.പി.ഐ കൊടിമരം നശിപ്പിച്ചു. തുടർന്ന് രാത്രിയിൽ ഡി.വൈ.എഫ്.ഐയുടെ രണ്ട് കൊടിമരം ഒടിച്ചു. പൊലീസ് ഇരുകൂട്ടരെയും വിളിച്ച് സർവകക്ഷിയോഗം നടത്തിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സെക്രട്ടറി സി.എ. സഹിൽ, അഫ്സൽ നേതാജി, വിജയരാജ് കലവൂർ, അബ്​ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.