ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫാഷിസ്റ്റ് നയങ്ങളെ ചെറുത്തുതോൽപിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. വർഗീയതക്ക് എതിരെ ഇന്ത്യ യുനൈറ്റഡ് മുദ്രാവാക്യവുമായി യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ നയിച്ച ജില്ലയിലെ പദയാത്രയുടെ സമാപനസമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അടിത്തറയിട്ട കോൺഗ്രസിനെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും ദേശീയനേതാക്കളെയും തമസ്കരിക്കുകയാണ് ബി.ജെ.പി സർക്കാർ. പട്ടിണിയും നിരക്ഷര ജനതയുമായി അധികാരത്തിൽ എത്തിയ കോൺഗ്രസ് സർക്കാറുകൾ ഇന്ത്യയെ ലോകരാജ്യങ്ങൾെക്കാപ്പം എത്തിച്ചു. കണക്കുപറയാൻ മടികാണിക്കുകയും ഖജനാവിലെ പണം കൊള്ളയടിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എല്ലാരംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ പിണറായി വിജയൻെറ മുഖം ജനങ്ങളിൽ എത്തിക്കാൻ കഴിയാതെവന്നതാണ് വീണ്ടും അധികാരത്തിൽ എത്താൻ കാരണം. മുല്ലപ്പെരിയാർ വിഷയത്തിൽ എടുത്ത നിലപാട് തെറ്റാെണന്ന് പറയാനുള്ള തേൻറടം ഇല്ലാത്തത് അപ്രമാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, കെ.എസ്. ശബരീനാഥ്, കെ.പി. ശ്രീകുമാർ, എം.ജെ. ജോബ്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ എം. ലിജു, ഷാനിമോൾ ഉസ്മാൻ, നിർവാഹകസമിതി അംഗം ഡി. സുഗതൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടിജിൻ ജോസഫ്, എസ്. ദീപു, ഹരിത ബാബു, എം. മുരളി തുടങ്ങിയവർ പങ്കെടുത്തു. ------ APL MB 01 Sudhakaran Padhayathra യൂത്ത് കോണ്‍ഗ്രസ് നടത്തിയ പദയാത്രയുടെ സമാപനസമ്മേനം ആലപ്പുഴയിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു ----------- വർഗീയതക്കെതിരെ ആവേശക്കടലായി യൂത്ത് കോൺഗ്രസ് പദയാത്ര ആലപ്പുഴ: യൂത്ത് കോൺഗ്രസ് കരുത്ത് വിളിച്ചോതിയും വർഗീയതക്കെതിരെ ആവേശക്കടലായും ആലപ്പുഴയിൽ ഉജ്ജ്വല റാലി. പുന്നപ്ര അറവുകാട് ക്ഷേത്ര മൈതാനിയില്‍നിന്ന് ആരംഭിച്ച പദയാത്ര പി.സി. വിഷ്ണുനാഥ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ത്രിവർണപതാകയേന്തി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ സംഘാടകർ ഏറെ പണിപ്പെട്ടു. ദേശീയപാതയുടെ ഒരു വശത്തുകൂടിയാണ് പദയാത്ര ആലപ്പുഴയിലെത്തിയത്. വിവിധയിടങ്ങളിൽ കോണ്‍ഗ്രസിൻെറയും പോഷക സംഘടനകളുെടയും നേതൃത്വത്തില്‍ സ്വീകരണവും നൽകി. ആലപ്പുഴ നഗരത്തിലേക്ക് കടന്നപ്പോള്‍ ആവേശം ഇരട്ടിയായി. സംസ്ഥാന നേതാക്കളായ കെ. ശബരീനാഥ്, റിജിൽ മാക്കുറ്റി, രാഹുൽ മാക്കൂട്ടത്തിൽ, പ്രേംരാജ്, എസ്.എം. ബാലു, വിദ്യ ബാലകൃഷ്ണൻ, ടിജിൻ ജോസഫ്, കോൺഗ്രസ് നേതാക്കളായ എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, എ.ബി. കുര്യാക്കോസ്, എസ്. ശരത് തുടങ്ങിയവർ പങ്കെടുത്തു. -------- APL youth congress വർഗീയതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആലപ്പുഴയിൽ നടത്തിയ പദയാത്ര സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ നയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.