സബ്​ രജിസ്​ട്രാർ ഓഫിസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി

ആലപ്പുഴ: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസി​ൻെറ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ​ കണ്ടെത്തി. ആലപ്പുഴ, ഭരണിക്കാവ്, കുത്തിയതോട് ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ കൈവശം അക്കൗണ്ടുകളില്ലാത്ത പണം കണ്ടെത്തി. ഒരു ഉദ്യോഗസ്ഥ​ൻെറ പക്കൽനിന്ന്​ കണക്കിൽപെടാത്ത 19,340 രൂപയും പിടിച്ചെടുത്തു​. ഭൂമിയുടെ രജിസ്ട്രേഷൻ കഴിഞ്ഞാൽ ഇതി​ൻെറ രേഖകൾ കൈമാറേണ്ടത് രജിസ്ട്രാർ ഓഫിസുകളിൽനിന്നാണ്. എന്നാൽ, ആധാരം എഴുത്തുകാരാണ് ഇടപാടുകാർക്ക് ഇപ്പോഴും രേഖകൾ നൽകുന്നതെന്ന് വിജിലൻസി​ൻെറ കണ്ടെത്തൽ. രജിസ്ട്രേഷനായി കിട്ടുന്ന പണം സാധാരണ കാഷ്​ ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ, ഓഫിസുകളിലെ കാഷ് ബുക്കിൽ ഇത്തരത്തിൽ പണം ലഭിക്കുന്നതിനെക്കുറിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ക്രമക്കേട് കണ്ടെത്തിയ സ്ഥലങ്ങളിൽ കുടുതൽ നടപടിയെടുക്കും. ഇത്​ സംബന്ധിച്ച്​ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണവും തെളിവുകളും തൃപ്തികരമല്ലെങ്കിൽ തുടർനടപടികളുണ്ടാകും. കോവിഡി​ൻെറ താൽക്കാലിക ആശ്വാസത്തിൽ വീണ്ടും ഭൂമി ഇടപാടുകൾ സജീവമായതോടെയാണ്​ വിജിലൻസ്​ പരിശോധന​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.