രുചി പെരുമയുടെ ടേസ്​റ്റ്​ ജനാർദനൻ ഓർമയായി

മാന്നാർ: രുചിപ്പെരുമയിൽ ഗ്രാമത്തി​ൻെറ യശസ്സ് ഉയർത്തിയ മാന്നാറിലെ ആദ്യകാലഹോട്ടൽ ഉടമ ടേസ്​റ്റ്​ ജനാർദനൻ നായർ (80) ഓർമയായി. നാലുപതിറ്റാണ്ടിലേറെക്കാലം നായർ സമാജം സ്കൂളുകളുടെ സമീപത്തെ ലക്ഷ്മി തിയറ്ററിന്​ മുന്നിലാണ്​ 'ടേസ്​റ്റ്​' ചായക്കട പ്രവർത്തിച്ചത്. നാടി​ൻെറ പല പ്രദേശങ്ങളിൽ നിന്നുമായി സിനിമക്കെത്തുന്നവരും എം.ആർ.സിയുടെ ഫുട്ബാൾ മത്സരം കാണാനും പന്തുകളി പരിശീലനത്തിനായി എത്തുന്നവരും അധ്യാപകരും കുട്ടികളും സ്വാദിഷ്​ടത്തോടുകൂടി ആസ്വദിച്ചിരുന്ന ഭക്ഷണശാലയായിരുന്നു. 1964ൽ തുടങ്ങിയ സ്ഥാപനം 2004 വരെ മാന്നാറിൽ തിലകക്കുറിയായിരുന്നു. ആധുനികതയുടെ കടന്നുവരവിൽ ഭക്ഷണ ശീലങ്ങളിൽ മാറ്റംവന്നതോടെ അദ്ദേഹം ചായക്കട രംഗത്തുനിന്ന്​ പിൻവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.