സജീവ​െൻറ തിരോധാനത്തിൽ പൊലീസ് അന്വേഷണം പ്രഹസനം -കെ. സുധാകരൻ

സജീവ​ൻെറ തിരോധാനത്തിൽ പൊലീസ് അന്വേഷണം പ്രഹസനം -കെ. സുധാകരൻ അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കാണാതായ സി.പി.എം പ്രവർത്തകൻ സജീവ​ൻെറ തിരോധാനത്തിൽ പൊലീസ് അന്വേഷണം പ്രഹസനമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തോട്ടപ്പള്ളിയിൽ സജീവ​ൻെറ വസതിലെത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയമുള്ളവരെ വീട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും ചോദ്യംചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കേരള പൊലീസ് അന്വേഷിച്ചാൽ സജീവനെ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട്​​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിക്കണം. ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായത്തിനും കുടുംബത്തിനൊപ്പം കെ.പി.സി.സി ഉണ്ടാകും. സി.പി.എമ്മി​ൻെറ അറിവോടെയാണ് സജീവ​ൻെറ തിരോധാനം ഉണ്ടായതെന്നതിൽ സംശയമില്ല. തെളിവുകൾ നശിപ്പിക്കുന്നതിനുമുമ്പ് ശക്തമായ അന്വേഷണം ഉണ്ടാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.