മെഡിക്കൽ കോളജ്​ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക്​ ഫെബ്രുവരിയിൽ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കും ട്രോമ കെയർ ബ്ലോക്കും ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്​. മെഡിക്കൽ കോളജ് പ്രവർത്തനം കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് എച്ച്​. സലാം എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നടപ്പാക്കാനും സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും സ്വീകരിച്ച്​ ആശുപത്രിയെ മികവി​ൻെറ കേന്ദ്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.