ആലപ്പുഴ: ഭൂമിയുടെ സംരക്ഷണത്തിന് ഏറെ അനുയോജ്യമായ കയര്‍ ഭൂവസ്ത്രത്തിൻെറ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി. 'കയര്‍ഭൂവസ്ത്രം സാധ്യതകളും പദ്ധതി അവലോകനവും' വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരസഭാധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റര്‍ കെ.കെ. ഷാജു, കയര്‍ കോര്‍പറേഷന്‍ മാനേജര്‍ ആര്‍. അരുണ്‍ ചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. കയര്‍ വികസന ഡയറക്ടര്‍ വി.ആര്‍. വിനോദ്, കയര്‍ പ്രോജക്ട് ഓഫിസര്‍ സുരേഷ് ബാബു, നഗരസഭ കൗണ്‍സിലര്‍ പി.എസ്. ഫൈസല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് സ്‌പെഷല്‍ ഡ്രൈവ് ഇന്ന് ആലപ്പുഴ: മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനക്ക് മുന്നോടിയായി ഫിഷറീസ് വകുപ്പ് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിങ് സൻെററുകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്ച സ്‌പെഷല്‍ ഡ്രൈവ് നടത്തും. രാവിലെ 10 മുതല്‍ തോട്ടപ്പള്ളി ഹാര്‍ബറിലാണ് സ്‌പെഷല്‍ ഡ്രൈവ്. ഉടമകള്‍ യാനവും രേഖകളുമായി തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.