ആലപ്പുഴ: തുണിക്കടയിലെ ചില്ലുവാതിലിൽ കുടങ്ങിയ ഉടമയെയും ജീവനക്കാരിയെയും അഗ്നിരക്ഷാസേന രക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 11ന് വഴിച്ചേരി മാർക്കറ്റ് റോഡിലെ ക്ലൗഡ്സ് ഫോൺ വുമൺ ടെക്സ്െറ്റെൽസിലാണ് സംഭവം. രാവിലെ കട തുറന്നശേഷം അകത്തുകയറിയ ഉടമ ലതാദേവിയും ജീവനക്കാരി ജിൻസിയും ഡോർ തകരാറിലായി കടക്കുള്ളിൽ കുടുങ്ങി. ചില്ല് പൊട്ടി ദേഹത്തുവീഴുന്ന രീതിയിലായിരുന്നു. കടക്കുള്ളിലെ സ്ഥലപരിമിതിയും വെല്ലുവിളിയായിരുന്നു. അഗ്നിരക്ഷാസേന എത്തി ചില്ല് അഴിച്ചുമാറ്റിയണ് ഇവരെ രക്ഷിച്ചത്. അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫിസർ വാലെൻെറൻ,സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ കെ. തോമസ്, എസ്. കബീർ, എ.ആർ. ഷൈജു, ഷുഹൈബ്, ജോസ് മോൻ, രതീഷ്, വി. വിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. APL fire force ആലപ്പുഴ നഗരത്തിലെ തുണക്കടയിൽ ചില്ലുവാതിലിൽ കുടുങ്ങിയ ഉടമയെയും ജീവനക്കാരിയെയും അഗ്നിരക്ഷാസേന രക്ഷിക്കുന്നു ---------------------------- മലബാര്‍ കലാപം വാർഷികം: സെമിനാർ നാളെ ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൈചൂണ്ടി അവലൂക്കുന്ന് വായനശാലയില്‍ 'മലബാര്‍ കലാപത്തിൻെറ 100ാം വാര്‍ഷികത്തിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.