അക്ഷര കലവറ തീർത്ത്​ സ്കൂൾ ഡിജിറ്റൽ ലൈബ്രറി

കായംകുളം: വിവരസാങ്കേതികവിദ്യയുടെ പുതിയകാലത്ത് സർക്കാർ സ്കൂളിലെ ഡിജിറ്റൽ ഗ്രന്ഥശാല ശ്രദ്ധേയമാകുന്നു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്​ രാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് നൂതന ആശയവുമായി രംഗത്തുവന്നത്. ജില്ലയിലെ ആദ്യ ഡിജിറ്റൽ ഗ്രന്ഥശാലയെന്ന ഖ്യാതിയും ഇതോടെ സ്കൂളിന്​ സ്വന്തം. 12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറി ഒരുക്കിയത്. 600ലധികം പുസ്തകങ്ങളാണ് ഓരോ കമ്പ്യൂട്ടറിലുമുണ്ട്​. ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായാണ് ലൈബ്രറി അനുവദിച്ചതെങ്കിലും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികൾക്കുകൂടി പ്രയോജനപ്പെടും. കഥകള്‍, കവിതകള്‍, ആത്മകഥകള്‍, ലേഖനങ്ങള്‍, നോവലുകള്‍, വ്യാകരണങ്ങള്‍, ചരിത്രസംഭവങ്ങള്‍, പ്രവേശനപരീക്ഷാസഹായികള്‍, പി.എസ്.സി മാതൃകചോദ്യങ്ങള്‍, പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ എന്നിവ അടങ്ങിയ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയത്. ടെക്സ്​റ്റ്​, ഓഡിയോ, വിഡിയോ, പ്രസ​േൻറഷന്‍ എന്നീ രീതികളില്‍ വിവരങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഒഴിവു സമയങ്ങളില്‍ ലൈബ്രറിയില്‍ എത്തി അവശ്യപുസ്തകങ്ങള്‍ വായിക്കാവുന്ന രീതിയിലാണ് നിലവിലെ ക്രമീകരണം. ---------- ചിത്രം: APLKY1LIBRARY രാമപുരം ഗവ. സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.