വാഹനത്തിൻെറ ചില്ല് തകർത്തു പൂച്ചാക്കൽ: വീടിനു സമീപം നിർത്തിയിട്ട വാഹനത്തിൻെറ ചില്ല് തകർത്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡ് ഫാസിൽ മൻസിലിൽ ഫാസിലിൻെറ വാഹനത്തിൻെറ ചില്ലാണ് സാമൂഹിക വിരുദ്ധർ തകർത്തത്. ഫാസിൽ മത്സ്യവിൽപനക്ക് ഉപയോഗിക്കുന്ന ദോസ്ത് വാഹനത്തിൻെറ മുൻവശത്തെ ചില്ലാണ് തകർത്തത്. കഴിഞ്ഞ ദിവസം രാത്രി 11.30ന് ചില്ല് തകർക്കുന്ന ശബ്ദം കേട്ട ഫാസിൽ പുറത്തുവന്നപ്പോൾ വണ്ടിയുടെ സമീപത്തുനിന്ന് ഒരാൾ ബൈക്കിൽ പോകുന്നതായി കണ്ടിരുന്നു. പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. ചിത്രം: ചില്ല് തകർക്കപ്പെട്ട വാഹനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.