-ലോക്കല്‍ സമ്മേളനം 13ന് അരൂക്കുറ്റി: ആള്‍മാറാട്ടത്തിൻെറ പേരില്‍ അലങ്കോലമായ സി.പി.എം അരൂക്കുറ്റി ബ്രാഞ്ച് സമ്മേളനം വീണ്ടും നടത്തിയപ്പോള്‍ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയെ മത്സരത്തില്‍ തോൽപ്പിച്ച് വനിത അംഗം ബ്രാഞ്ച് സെക്രട്ടറിയായി. വിഭാഗീയത രൂക്ഷമായ അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റി കീഴിെല മൂലംകൂഴി ബ്രാഞ്ച് സമ്മേളനത്തിലാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ആറാം വാര്‍ഡിലെ പുളിക്കല്‍ സുനിത സമീര്‍ നിലവിലെ ബ്രാഞ്ച് സെക്രട്ടറി അനീഷിനെതിരെ ഏഴ് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അനീഷിന് അഞ്ചുപേരുടെ പിന്തുണയാണ് ലഭിച്ചത്. അരൂക്കുറ്റിയില്‍ ആദ്യമായാണ് ഒരു വനിത സി.പി.എം ബ്രാഞ്ചുസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകയാണ് സുനിത. ബ്രാഞ്ചിൽ ഉൾപ്പെടാത്ത ഒരു മെംബറെ മറ്റൊരു അംഗത്തിൻെറ പേരില്‍ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ പരാതി ഉയരുകയും സമ്മേളനം അലങ്കോലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മൂലംകുഴി ബ്രാഞ്ച് സമ്മേളനം െചാവ്വാഴ്ച ജില്ല കമ്മിറ്റിയംഗം എന്‍.ആര്‍. ബാബുരാജിൻെറയും ഏരിയകമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വീണ്ടും ചേര്‍ന്നത്. അരൂക്കുറ്റിയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. 25 സമ്മേളനങ്ങളില്‍ അഞ്ചെണ്ണത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കും രണ്ടിടത്ത് സമ്മേളനപ്രതിനിധി തലത്തിലും മത്സരം നടന്നു. മൂലംകുഴി കൂടാതെ ഹിദായത്ത് സൗത്ത്, 1008 വെസ്റ്റ്, 1008 ഈസ്റ്റ്, നദുവത്ത് സെന്‍ട്രല്‍ ബ്രാഞ്ചുകളിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. നിലവിലെ ലോക്കല്‍കമ്മിറ്റി സെക്രട്ടറി വിശ്വസ്ത്യനും മുന്‍ പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസും നേതൃത്വം നല്‍കുന്ന വിഭാഗവും മുന്‍ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ബാബുവും മുന്‍ലോക്കല്‍ സെക്രട്ടറി എല്‍.എസ്. സുന്ദരവും അടങ്ങുന്ന വിഭാഗവുമായി ചേരിതിരിഞ്ഞാണ് സമ്മേളനങ്ങളില്‍ ബലപരീക്ഷണം നടന്നത്. 13ന് വടുതല അബ്‌റാര്‍ ഓഡിറ്റോറിയത്തിലാണ് ലോക്കല്‍ സമ്മേളനം. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.