എ.സി റോഡ്​ നവീകരണം: മാധവശ്ശേരി പാലം ഇന്ന്​ പൊളിക്കും

ആലപ്പുഴ: എ.സി റോഡ്​ നവീകരണത്തി​ൻെറ ഭാഗമായി മാധവശ്ശേരി പാലം ചൊവ്വാഴ്​ച പൊളിക്കും. രാവ​ിലെ എട്ടിന്​ പൊളിക്കൽ തുടങ്ങും. ചെറുവാഹനങ്ങൾക്ക്​ കടന്നുപോകാൻ താൽക്കാലിക പാത ഒരുക്കിയിട്ടുണ്ട്​. ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ തദ്ദേശീയരടക്കമുള്ളവരുടെ വാഹനം വഴിതിരിച്ചുവിടാൻ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികളെയും പൊലീസി​െനയും വിന്യസിച്ചിട്ടുണ്ട്​. എ.സി കനാൽ നിറഞ്ഞുകവിഞ്ഞ്​ പലയിടത്തും വെള്ളംകയറിയതിനാൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിയിരിക്കുകയായിരുന്നു. പാലം പൊളിക്കുന്നതിനൊപ്പം മറ്റ്​ നിർമാണജോലികളും പൂർണതോതിൽ പുനരാരംഭിക്കും. ഉയരം കുറവാണെന്ന ആരോപണമുയർത്തി നാട്ടുകാർ തടഞ്ഞ പാറശ്ശേരി പാലത്തി​ൻെറ നിർമാണം തിങ്കളാഴ്​ച പുനരാരംഭിച്ചു. തോമസ്​ കെ. തോമസ്​ എം.എൽ.എയുമായി നടത്തിയ ചർച്ചയിൽ പാലത്തിന്​ ഉയരംകൂട്ടിപ്പണിയാൻ ധാരണയായതോടെയാണ്​ നിർമാണം ആരംഭിച്ചത്​. ജലനിരപ്പിൽനിന്ന്​ ആറടി ഉയർത്തിയാവും പുതിയ പാലം​. വെള്ളം പൂർണമായി ഇറങ്ങാത്തയിടങ്ങളിൽ നിർമാണം മന്ദഗതിയിലാണ്‌. കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ കിഴക്കൻ​െവള്ളത്തി​ൻെറ വരവിൽ കൂടുതൽ ജല​െമത്തു​െമന്ന ആശങ്കയുമുണ്ട്​. നിലവിൽ നാലാമത്തെ പാലമാണ്​ പാതയിൽ പൊളിക്കുന്നത്​. ഇതിൽ പൊങ്ങ, കളർകോട്​ പാലങ്ങൾ ഗതാഗതത്തിന്​ തുറന്നു​െകാടുത്തു. നിർമാണം പാതിവഴിയിലെത്തിയ പാറശ്ശേരി പാലം അടുത്തമാസം ആദ്യം തുറക്കാനുള്ള പ്രവർത്തനമാണ്​ പുരോഗമിക്കുന്നത്​. മാധവശ്ശേരി പൊളിക്കുന്നതോടെ കെ.എസ്​.ആർ.ടി.സി ബസുകൾ വഴിമാറിയോടും. കെ.എസ്​.ആർ.ടി.സി പ്രത്യേക സർവിസ്​ ആലപ്പുഴ: മാധവശ്ശേരി പാലം പൊളിക്കുന്നതി​ൻെറ ഭാഗമായി കുട്ടനാടി​ൻെറ ഉൾ​പ്രദേശങ്ങളിലേക്ക്​ ​കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ്​ നടത്തുമെന്ന്​ ആലപ്പുഴ എ.ടി.ഒ അശോക്​കുമാർ അറിയിച്ചു. കിടങ്ങറ, പുളിങ്കുന്ന് പ്രദേശങ്ങളിലേക്കുള്ള ബസുകൾ വണ്ടാനം-കഞ്ഞിപ്പാടം-ചമ്പക്കുളം- തെക്കേക്കര, മങ്കൊമ്പ് വഴിതിരിച്ചുവിട്ട്​ സർവിസ്​ നടത്തും. കൈനകരിയിലേക്കുള്ള ബസുകൾ വണ്ടാനം, കഞ്ഞിപ്പാടം, ചമ്പക്കുളം, പൂപ്പള്ളി വഴി സർവിസ് നടത്തും. എ.സി റോഡിൽ ആലപ്പുഴയിൽനിന്ന് നേരിട്ട് ജ്യോതി ജങ്‌ഷൻ വരെ സർവിസുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.