പാലങ്ങളുടെ ഉയരം: സർക്കാർ ഉത്തരവ്​ നടപ്പാക്കണം -ഗവ. കോൺട്രാക്​ടേഴ്​സ്​ അസോ.

ആലപ്പുഴ: പാലങ്ങളുടെ ഉയരം സംബന്ധിച്ച സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ. 2018 പ്രളയാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കോസ്​റ്റ്​ൽ ഷിപ്പിങ്​ ആൻഡ് ഇൻലൻഡ് നാവിഗേഷൻ വകുപ്പ് സംസ്ഥാനത്തെ നിർമാണങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ബാധകമാക്കി പുറപ്പെടുവിച്ച ഉത്തരവിൽ പുതുതായി നിർമിക്കുന്നതും പുതുക്കിപ്പണിയുന്നതുമായ പാലങ്ങളുടെ ഉയരം വ്യക്തമായി നിർവചിച്ചിട്ടുണ്ട്. നാവിഗേഷൻ കനാലുകളിലെ പാലങ്ങളുടെ മേൽത്തട്ടി​ൻെറ അടിഭാഗം 2018ലെ പ്രളയനിരപ്പിനെക്കാൾ രണ്ട് മീറ്റർകൂടി ഉയരത്തിലായിരിക്കണം. അതുപോലെ കാർഷി​േകാപകരണങ്ങൾ കൊണ്ടുപോകുന്ന കനാലുകളിൽ സാധാരണ ജലനിരപ്പിൽനിന്ന്​ നാലുമീറ്റർ ഉയരം വേണം. ഇതിൽ ഇളവ് അനുവദിക്കാൻ കലക്​ടർക്കും ജനപ്രതിനിധികൾക്കും അധികാരമില്ല. ആയിരം കോടിയോളം മുതൽ മുടക്കുണ്ടാകുന്ന എ.സി റോഡ് പുനർനിർമാണ പദ്ധതിയിൽ സർക്കാർ ഉത്തരവിന് വിരുദ്ധമായ ഒത്തുതീർപ്പുണ്ടാക്കുന്നത് മറ്റ് പാലങ്ങളുടെ നിർമിതിയെ ബാധിക്കും. വിശദ പഠനം നടത്തി പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കുന്നത് കുട്ടനാട്ടിലെ ജലഗതാഗതത്തെയും കൃഷിയെയും ടൂറിസത്തെയും പ്രതിസന്ധിയിലാക്കും. റോഡുയർത്താനുള്ള നടപടിയെക്കാൾ അനിവാര്യം പാലങ്ങളുടെ ഉയരം കൂട്ടലാണ്. സാധാരണ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പാലങ്ങളുടെ ഉയരത്തിൽ ഒത്തുതീർപ്പുണ്ടാക്കുന്നത് ആത്മഹത്യപരമാണെന്നും സംസ്ഥാന പ്രസിഡൻറ്​ വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.