കായംകുളം: കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ മാസ്റ്റർ ഫുഡ് ഹോട്ടലിൽ മോഷണം. പിൻവാതിൽ കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. രാവിലെ ഹോട്ടൽ തുറന്നപ്പോഴാണ് മോഷണം അറിയുന്നത്. ശനിയാഴ്ച പുലർച്ചയാണ് മോഷണമെന്നാണ് സൂചന. പൊലീസ് പരിശോധനയിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടെടുത്തു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഹോട്ടലുകൾ കേന്ദ്രീകരിച്ച് വ്യാപകമാകുന്ന മോഷണ സംഭവങ്ങൾ ആശങ്കജനകമാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് ജില്ല ട്രഷറർ എസ്.കെ. നസീറും യൂനിറ്റ് പ്രസിഡൻറ് രമേശും ആവശ്യപ്പെട്ടു. ചിത്രം: APLKY3HOTEL കായംകുളത്ത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൻെറ മേശവലിപ്പ് തകർത്തനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.