രാത്രി കൺട്രോളിങ് സ്​റ്റേഷൻ മാസ്​റ്ററില്ല; പാണാവള്ളി ബോട്ട്​ സ്​റ്റേഷൻ അനാഥം

പൂച്ചാക്കൽ: ജലഗതാഗത വകുപ്പി​ൻെറ പാണാവള്ളി ബോട്ട് സ്​റ്റേഷനിൽ രാത്രി കൺട്രോളിങ് സ്​റ്റേഷൻ മാസ്​റ്ററെ നിയമിക്കണമെന്ന്​ ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ. വൈകീട്ട് അഞ്ചിനുശേഷം വന്നുപോകുന്ന ബോട്ടിൽ കയറാനും ഇറങ്ങാനുമുള്ള യാത്രക്കാർ മാത്രമാണ്​ ഉണ്ടാകുകയെന്ന് പ്രസിഡൻറ് കെ.ആർ. സോമനാഥൻ പറഞ്ഞു. സർവിസ് യോഗ്യമല്ലാത്ത ബോട്ടുകളും രാത്രി പത്തിന്​ സർവിസ് അവസാനിച്ച് എത്തുന്ന ബോട്ടും പുതിയ കറ്റാമറൈൻ ബോട്ടും ഉൾപ്പെടെ രാത്രി ബോട്ട് സ്​റ്റേഷനിൽ ഉണ്ടാകും. ബ്രേക്ഡൗണായ ബോട്ടുകളുടെ ജീവനക്കാർ രാത്രി ഉണ്ടായിരുന്നതാണ്. എംപ്ലോയ്​മൻെറ് വഴി വാച്ചറെ നിയമിക്കാൻ തുടങ്ങിയപ്പോൾ അവരും രാത്രിയിൽ നിൽക്കാതെയായി. പ​േക്ഷ, രണ്ടുപ്രാവശ്യം മാത്രമേ വാച്ചർ നിയമനം നടന്നുള്ളൂ. ആറുമാസത്തിലധികമായി നൈറ്റ് വാച്ചറും ഇല്ല. സ്​റ്റേഷനിൽ ഡീസൽ, എൻജിൻ ഓയിൽ, ഗിയർ ഓയിൽ എന്നിവ വീപ്പകളിൽ ഉണ്ടാകും. കൂടാതെ ബോട്ടുകളിലും ഓഫിസിലും ഉള്ള വസ്തുക്കൾ സംരക്ഷിക്കാൻ സംവിധാനവുമില്ലാത്ത അവസ്ഥയുണ്ട്. ആറ് ഷെഡ്യൂൾ ബോട്ടുകളിൽ അഞ്ച് ബോട്ടുകൾ പെരുമ്പളത്ത് വിവിധ ഭാഗങ്ങളിൽ സ്​റ്റേ ചെയ്യുന്നവയാണ്. ബോട്ടി​ൻെറ പ്രൊപ്പല്ലർ, എൻജിൻ പൈപ്പുകൾ തുടങ്ങിയവ മോഷ്​ടിച്ച സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്​. അതിനാൽ അടിയന്തരമായി അധികാരികൾ നടപടി എടുക്കണമെന്നാണ് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷ​ൻെറ ആവശ്യം. attn പാണാവള്ളി സ്​റ്റേഷനിലുള്ള ഇന്ധനം നിറച്ച വീപ്പകൾ ദേശീയപാതയിലെ വെള്ളക്കെട്ട്​ അപകടക്കെണി -​െഎ.എൻ.എൽ അരൂർ: ദേശീയപാതയിൽ അരൂർ പമ്പിന് സമീപത്തെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. നടപടി വേണമെന്ന്​ ഐ.എൻ.എൽ അരൂർ മണ്ഡലം കമ്മിറ്റി ആവശ്യ​പ്പെട്ടു. ചന്തിരൂർ ഗവ. ഹൈസ്കൂളിന് സമീപവും വെള്ളക്കെട്ട് അപകടക്കെണിയാണെന്ന് ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.