പൂച്ചാക്കൽ: പാണാവള്ളി കൃഷിഭവൻ പരിധിയിൽ കേരഗ്രാമം പദ്ധതിയിൽ തെങ്ങിന് ഗുണഭോക്തൃ വിഹിതം അടക്കാനുള്ള കർഷകർ ഈ മാസം 20നകം അടക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഒരുകിലോ കുമ്മായം, രണ്ടരകിലോ ജൈവവളം, അരകിലോ മഗ്നിഷ്യം സൾഫേറ്റ് എന്നിവ ഒരുതെങ്ങിന് നൽകുന്നതോടൊപ്പം കൂമ്പ് വൃത്തിയാക്കി മരുന്ന് തളിക്കും. ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞൾ എന്നിവയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.