AP 2 LEAD -ആലപ്പുഴയിലും ചെങ്ങന്നൂരിലും ഓടിയത് ഓരോ ബസുകൾ ആലപ്പുഴ: രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി പണിമുടക്ക് പൂർണം. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫിനെ പിന്തുണച്ച് എ.ഐ.ടി.യു.സി, എഫ്.എഫ്.ജെ സംഘടനകളാണ് ശനിയാഴ്ച പണിമുടക്ക് നടത്തിയത്. ഇതിനാൽ ഒരുവിഭാഗം മാത്രെമ രണ്ടാം ദിനത്തിൽ പണിമുടക്കുെന്നന്ന് കരുതി ബസ് സ്റ്റാൻഡിലെത്തിയവർ നിരാശരായി മടങ്ങി. ഇക്കുറിയും തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരന്നതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. അതിനിടെ, ആലപ്പുഴയിലും ചെങ്ങന്നൂരിലും ഓരോ ബസുകൾ ഓടിച്ചു. എന്നാൽ, മറ്റ് ഡിപ്പോകളിൽ ഒരുബസുപോലും സർവിസ് നടത്തിയില്ല. സ്വകാര്യബസുകളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. സ്കൂളുകളും പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി സർവിസിനെ ആശ്രയിക്കുന്ന കുട്ടനാട് അടക്കമുള്ള ഉൾപ്രദേശങ്ങളിൽ യാത്രേക്ലശം ഇരട്ടിയായി. ആദ്യദിവസത്തെ സമരത്തോട് പലരും അനൂകൂലിച്ചെങ്കിലും സമരം നീട്ടിയതിനെതിരെ യാത്രക്കാർ പ്രതികരിച്ചു. യാത്രക്ക് സ്റ്റാൻഡിലെത്തി തിരികെ മടങ്ങിയവരാണ് പ്രതികരിച്ചത്. ശനിയാഴ്ചയായതിനാൽ യാത്രക്കാരുടെ തിരക്ക് ഏറെയായിരുന്നു. അവശ്യയാത്രക്കാർ സമാന്തരവാഹനങ്ങളിലും ഓട്ടോയിലും ലക്ഷ്യസ്ഥാനെത്തത്തി. അതേസമയം, സ്വകാര്യബസുകൾ മുടക്കമില്ലാതെ സർവിസ് നടത്തി. പലതിലും നിറയെ യാത്രക്കാരുമായാണ് സഞ്ചരിച്ചത്. സ്വകാര്യബസുകൾ കാര്യമായി ഓടുന്ന റൂട്ടിലെ യാത്രക്കാർക്ക് ബുദ്ധിമുട്ട് വന്നില്ല. എന്നാൽ, ജില്ലയിൽ കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന പലയിടത്തും ജനം വലഞ്ഞു. രണ്ടുദിവസവും വാഹനം കിട്ടാതിരുന്ന ഈ മേഖലയിലുള്ളവർ സ്വകാര്യവാഹനത്തിലും മറ്റ് ബദൽമാർഗം തേടി. ജലഗതാഗത വകുപ്പിൻെറ ബോട്ട് സർവിസും കുട്ടനാട് അടക്കമുള്ള ഉൾപ്രദേശങ്ങളിലെ യാത്രക്കാർക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.