ഉളവുക്കാട്​ സ്ത്രീധന വിരുദ്ധ വാർഡ്​

ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തി​ൻെറയും നൂറനാട് ജനമൈത്രി പൊലീസി​ൻെറയും ആഭിമുഖ്യത്തിൽ ഉളവുക്കാട് സ്ത്രീധന വിരുദ്ധ വാർഡായി പ്രഖ്യാപിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ് അധ്യക്ഷത വഹിച്ചു. അഡീഷനൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സഫിയ സുധീർ മുഖ്യപ്രഭാഷണം നടത്തി. നൂറനാട് പൊലീസ് സ്​റ്റേഷൻ എസ്.എച്ച്.ഒ വി.ആർ. ജഗദീഷ് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, അംഗം ആർ. സുജ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ശശി, അക്ഷിത, അംഗങ്ങളായ വേണു കാവേരി, ബി. അനിൽകുമാർ, സി.ഡി.എസ് അംഗം സുജാത, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ​െറജികുമാർ, രജനി, ആർ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: പാലമേൽ ഉളവുക്കാട് സ്ത്രീധന വിരുദ്ധ വാർഡായുള്ള പ്രഖ്യാപന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.