ഉൾപ്രദേശങ്ങളിൽ യാത്രേക്ലശം രൂക്ഷം ആലപ്പുഴ: ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ പണിമുടക്കിൽ ജനം വലഞ്ഞു. ഡയസ്നോണ്‍ പ്രഖ്യാപനം തള്ളി ഭരണ-പ്രതിക്ഷ ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയതോടെ ഒരു ബസ്പോലും നിരത്തിലിറക്കാനായില്ല. രണ്ടുദിവസം ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന ഉത്തരവും വിലപ്പോയില്ല. ദീപാവലി അവധികഴിഞ്ഞ് വെള്ളിയാഴ്ച ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകാൻ ബസ് സ്റ്റാൻഡിൽ എത്തിപ്പോഴാണ് പലരും പണിമുടക്ക് അറിയുന്നത്. സ്വകാര്യ ബസുകളെയും വാഹനങ്ങളെയും ട്രെയിൻ സർവിസുകളെയും ആശ്രയിച്ചാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്. സർക്കാർ ഓഫിസുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഹാജർനിലയെ പണിമുടക്ക് ബാധിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ പലയിടത്തും വെള്ളംകയറിയതോടെ ഇരുചക്രവാഹനം അടക്കമുള്ളവക്ക് സഞ്ചരിക്കാനായില്ല. ഇതോടെ, കെ.എസ്.ആർ.ടി.സി ബസിെന ആശ്രയിക്കുന്ന കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലടക്കം ജനങ്ങൾ വലഞ്ഞു. ജലഗതാഗത വകുപ്പിൻെറ ബോട്ട് സർവിസുകൾക്ക് മുടക്കമില്ലാതെ ഓടി. സമരത്തിൽ ഉൾപ്രദേശങ്ങളിലേക്കടക്കം യാത്രക്ലേശം രൂക്ഷമായിരുന്നു. ജില്ലയിലെ മിക്ക ഡിപ്പോകളിൽനിന്നും വ്യാഴാഴ്ച അർധരാത്രി മുതൽ സർവിസുകൾ പൂർണമായും നിർത്തിവെച്ചിരുന്നു. ഇതോടെ, വെള്ളിയാഴ്ച വൈകീട്ട് വീടുകളിലേക്ക് മടങ്ങേണ്ടവരാണ് വഴിയിൽ കുടുങ്ങിയത്. ഭരണപക്ഷ യൂനിയനായ എംപ്ലോയീസ് അസോസിയേഷനും ബി.എം.എസ് എംപ്ലോയീസ് സംഘും വെള്ളിയാഴ്ചത്തെ പണിമുടക്കിൽ പങ്കാളികളായി. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ശനിയാഴ്ചയും പണിമുടക്കും. ഇതിന് എ.ഐ.ടി.യു.സി, എഫ്.എഫ്.ജെ തുടങ്ങിയ സംഘടനകളുടെ പിന്തുണയുണ്ട്. APL MB 01 KSRTC Bus Stand ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പണിമുടക്കിനെത്തുടർന്ന് നിർത്തിയിട്ടിരിക്കുന്ന ബസുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.