അരൂർ: ചന്തിരൂർ ഇളയപാടം പാടശേഖരത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം നടത്തിയ പൊക്കാളി കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.പി. ബിജു, അംഗങ്ങളായ ബി.കെ. ഉദയകുമാർ, അമ്പിളി ഷിബു, കർഷകരായ ജെ.ആർ. അജിത്ത്, സന്ധ്യ അജിത്ത്, സംഘം സെക്രട്ടറി മുഹമ്മദ്കുട്ടി എന്നിവർ സംബന്ധിച്ചു. ചിത്രം : കൊയ്ത്തുത്സവം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.