പൂച്ചാക്കൽ: പാണാവള്ളി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് കുടുംബശ്രീയും കുത്തിയതോട് റേഞ്ച് എക്സൈസ് ഓഫിസും സംയുക്തമായി ലഹരിമുക്ത വാർഡ് എന്ന ലക്ഷ്യവുമായി വിമുക്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് അംഗം രജനി രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവൻറീവ് ഓഫിസർ ഓംകാർനാഥ്, പ്രവീൺ എന്നിവർ ക്ലാസ് നയിച്ചു. പാണാവള്ളി കൃഷി ഓഫിസർ ഫാത്തിമ റൈഹാനത്ത്, എ.ഡി.എസ് ചെയർപേഴ്സൻ ജസീല ഹരീഷ്, കൃഷി അസിസ്റ്റൻറ് മനു, സിനി മനോജ് എന്നിവർ സംസാരിച്ചു. ചിത്രം: വിമുക്തി അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.