ആലപ്പുഴ: രണ്ടാം പ്രവേശനോത്സവത്തിന് സ്കൂൾ തുറന്ന ദിവസത്തെേപ്പാലെ ആവേശമുണ്ടായില്ല. ചില സ്കൂളുകളിൽ ക്ലാസുകൾ അലങ്കരിച്ചും വർണാഭമാക്കിയും മധുരപലഹാരം നൽകിയുമാണ് കുട്ടികളെ വരവേറ്റത്. ചിലയിടത്ത് ആട്ടവും പാട്ടുമെല്ലാമുണ്ടായിരുന്നു. ദീപാവലി അവധി കഴിഞ്ഞ് ആദ്യമായി സ്കൂളിലെത്തുന്നവർക്ക് പ്രത്യേക സ്വീകരണം ഒരുക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല 'മാധ്യമ'ത്തോട് പറഞ്ഞു. സ്കൂൾ മാനേജ്മൻെറുകൾ സ്വന്തം നിലയിലാണ് പലയിടത്തും സ്വീകരണം ഒരുക്കിയത്. പി.ടി.എ ഭാരവാഹികളും അധ്യാപകരും അടക്കമുള്ളവർ പുഷ്പങ്ങൾ നൽകിയാണ് കുട്ടികളെ വരവേറ്റത്. സ്കൂൾ പ്രവർത്തനത്തെ കെ.എസ്.ആർ.ടി.സി പണിമുടക്ക് കാര്യമായി ബാധിച്ചില്ല. രക്ഷിതാക്കൾ സ്വന്തം വാഹനത്തിലാണ് വിദ്യാർഥികളെ സ്കൂളിലെത്തിച്ചത്. മുതിർന്ന കുട്ടികൾ സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് സ്കൂളിലെത്തിയത്. ആദ്യദിനങ്ങളിൽ അവധിയെടുത്ത് വീട്ടിലിരുന്ന ഒന്നുമുതൽ ഏഴുവരെയും 10ാംക്ലാസിലെയും കുട്ടികളാണ് ആവേശത്തോടെ സ്കൂളിലേക്ക് വീണ്ടും പടിചവിട്ടിയത്. എല്ലായിടത്തും ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടന്നു. അതേസമയം, വെള്ളപ്പൊക്കബാധിത മേഖലയായ കുട്ടനാട് താലൂക്കിൽ സ്കൂളുകളും കോളജുകളും പൂർണമായും പ്രവർത്തിച്ചില്ല. കിഴക്കൻവെള്ളത്തിൻെറ വരവിനൊപ്പം കനത്ത മഴയിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെയാണ് വെള്ളിയാഴ്ച പ്രഫഷനൽ കോളജ് ഉൾപ്പെെടയുള്ള സ്ഥാപനങ്ങൾക്ക് കലക്ടർ അവധി നൽകിയത്. വെള്ളക്കെട്ട് ഒഴിയാത്തതിനാൽ കുട്ടനാട് താലൂക്കിലെ 50 സ്കൂളുകൾ ഇനിയും തുറന്നിട്ടില്ല. മഴ കനത്താൽ ഇനിയും സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും വെള്ളംകയറി ഗതാഗതം നിലച്ചതിനാൽ മേഖല പൂർണമായും ഒറ്റപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.