വൈക്കം-തവണക്കടവ് ജങ്കാർ ആരംഭിച്ചു

പൂച്ചാക്കൽ: കോവിഡിനെത്തുടർന്ന് നിർത്തിവെച്ച വൈക്കം-തവണക്കടവ് ജങ്കാർ യാത്രക്കാരുടെ നിരന്തര ആവശ്യത്തെതുടർന്ന് പുനരാരംഭിച്ചു. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ജങ്കാർ സർവിസ് വൈക്കത്ത് നഗരസഭ അധ്യക്ഷ രേണുക രതീഷും ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ്​ സുധീഷ് കുമാറും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്​തു. ദിവസവും രാവിലെ ആറിന്​ തവണക്കടവുനിന്ന് ആരംഭിക്കും. രാത്രി 9.30ന് വൈക്കത്തുനിന്നാണ് അവസാന സർവിസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.