ചാരുംമൂട്: ഡോ. എൻ. ശശിധരൻ എഴുതിയ നോവൽ 'പാതയുടെ ഓരംചേർന്ന്' പ്രകാശനം ചെയ്തു. സി.പി.എം നൂറനാട് തെക്ക് ലോക്കൽ സമ്മേളനത്തിൻെറ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാംസ്കാരിക സംഗമത്തിലായിരുന്നു പ്രകാശനം. സാംസ്കാരിക സംഗമം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇലിപ്പക്കുളം രവീന്ദ്രൻ പു.ക.സ. ഏരിയ സെക്രട്ടറി വള്ളികുന്നം രാജേന്ദ്രന് പുസ്തകം നൽകി പ്രകാശനംചെയ്തു. മേഖല പ്രസിഡൻറ് ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിശ്വൻ പടനിലം, വി. വിനോദ്, എം. ജോഷ്വ, ചുനക്കര പരമേശ്വരൻ പിള്ള, ആതിര സുമേഷ്, ഡോ. എൻ. ശശിധരൻ, ജി. അജീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.