ആലപ്പുഴ-മലക്കപ്പാറ ടൂറിസം സര്‍വിസിന്​ തുടക്കം

അമ്പലപ്പുഴ: കെ.എസ്​.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽനിന്ന്​ മലക്കപ്പാറയിലേക്ക് ബസ് പുറപ്പെട്ടു. ആലപ്പുഴ സ്​റ്റാൻഡിൽനിന്ന് വ്യാഴാഴ്ച പുലർച്ച 4.45 ഓടെ പുറപ്പെട്ട ടൂറിസം സ്പെഷൽ മലക്കപ്പാറ സർവിസി​ൻെറ ഫ്ലാഗ് ഓഫ് എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. എ.ടി.ഒ വി. അശോക് കുമാർ സ്വാഗതം പറഞ്ഞു. 52 സീറ്റുള്ള ബസ് മുൻകൂട്ടിയുള്ള ബുക്കിങ് പൂർത്തിയാകുന്ന മുറക്കാണ് യാത്ര തിരിക്കുക. പുലർച്ച 4.45ന് ആരംഭിക്കുന്ന യാത്ര ചാലക്കുടിയിലെത്തുമ്പോൾ പ്രഭാത ഭക്ഷണത്തിനായി നിർത്തും. തുടർന്ന് അതിരപ്പള്ളി വ്യൂ പോയൻറ്​, ചാർപ്പ വെള്ളച്ചാട്ടം, ആനക്കയം പാലം , ഷോളയാർ ഡാം, പെൻസ്​റ്റോക്, നെല്ലിക്കുന്ന് എന്നിവിടങ്ങൾ ചുറ്റി വനത്തിലൂടെയും തേയില തോട്ടങ്ങളിലൂടെയും സഞ്ചരിച്ച് പകൽ 12ഓടെ മലക്കപ്പാറയിലെത്തും. 3.30ഓടെ പുറപ്പെട്ട് രാത്രി 10ഓടെ ആലപ്പുഴയിൽ തിരികെയെത്തും. ആളൊന്നിന് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാ സീറ്റിലും പത്രം, യാത്രക്കാർക്ക് കുടിവെള്ളം എന്നിവ ലഭ്യമാകും. 60 കിലോമീറ്റർ വനത്തിലൂടെയുള്ള യാത്രയിൽ കൂട്ടമായി സഞ്ചരിക്കുന്ന വന്യമൃഗങ്ങളെയും കോടമഞ്ഞി​ൻെറ വശ്യതയും അസ്വദിക്കാനാകും. ചിത്രം... സ്പെഷൽ മലക്കപ്പാറ കെ.എസ്​.ആർ.ടി.സി സർവിസി​ൻെറ ഫ്ലാഗ് ഓഫ്​ എച്ച്. സലാം എം.എൽ.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.