ആലപ്പുഴയിൽ തുറമുഖ ചരിത്രം പറയുന്ന മ്യൂസിയം ഒരുങ്ങുന്നു

ആലപ്പുഴ: ആലപ്പുഴയുടെ ഗതകാല പ്രൗഢി അടയാളപ്പെടുത്തുന്ന തുറമുഖ മ്യൂസിയത്തി​ൻെറ നിർമാണം ആലപ്പുഴ ബീച്ചില്‍ പുരോഗമിക്കുന്നു. മുസ്​രിസ്​ സ്​പൈസ്​ റൂട്ട്​ ഹെറിറ്റേജ്​ ​േപ്രാജക്​ടിൽപെടുത്തിയാണ്​ കിഴക്കി​ൻെറ വെനീസെന്ന്​ വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്ന സമഗ്രപദ്ധതി ആവിഷ്​കരിച്ചിരിക്കുന്നത്​. പഴയ തുറമുഖത്തി​ൻെറ ഭാഗമായുള്ള ബീച്ചിലെ ​കാടുപിടിച്ചുകിടന്ന സ്ഥലത്ത്​ ജീർണാവസ്ഥയിലുള്ള ​ഗോഡൗണുകളും ഷെഡുകളുമൊ​ക്കെ തുറമുഖ മ്യൂസിയമായി പരിവർത്തനം ചെയ്യുന്ന ശ്രമകരമായ ജോലിയിലാണ്​ കോവിഡ്​ മഹാമാരിയുടെ കാലത്തും ​ വാസ്​തുശിൽപി​ ഡോ. ബെന്നി കുര്യാക്കോസി​ൻെറ നേതൃത്വത്തിലുള്ള ആർക്കിടെക്​റ്റ്​ സംഘം​.
ആലപ്പുഴ തുറമുഖത്തി​ൻെറ തുടക്കം മുതലിങ്ങോട്ടുള്ള ചരിത്രം പറയുന്ന മ്യൂസിയത്തിൽ ആലപ്പു​ഴയുടെ പ്രത്യേകതയായ കനാല്‍ ശൃംഖലയും അതിലൂടെയുള്ള ജലഗതാഗതവും ഉള്‍പ്പെടുത്തും. കേരളത്തിലെ പത്തോളം മറ്റ്​ തുറമുഖങ്ങളുടെയും ചരിത്രവും അവിടങ്ങളുമായി ബന്ധപ്പെട്ട മൺപാത്രങ്ങളുടെ അവശിഷ്​ടങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കുമെന്ന്​ മുസ്​രിസ്​ സ്​പൈസ്​ റൂട്ട്​ ഹെറിറ്റേജ്​ ​േപ്രാജക്​ട്​ മാനേജിങ്​ ഡയറക്​ടർ പി.എം. നൗഷാദ്​ പറഞ്ഞു. പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത 100 വര്‍ഷത്തിലേറെ പഴക്കമുള്ള 50 കെട്ടിടങ്ങളിൽ 20 എണ്ണമാണ്​ മ്യൂസിയങ്ങളാക്കുന്നത്​. സുവർണനാര്​ എന്നറിയപ്പെടുന്ന കയർ ഉൾപ്പെടെ വിവിധ വിഷയത്തെ ആസ്പദമാക്കിയുള്ള ചെറിയ മ്യൂസിയങ്ങളായി അവയെ മാറ്റും.
ആലപ്പുഴയില്‍ എത്തിക്കൊണ്ടിരുന്ന കപ്പലുകളുടെ മാതൃകകളുടെ പ്രദര്‍ശനമായിരിക്കും മ്യൂസിയത്തി​ൻെറ ഏറ്റവും ആകര്‍ഷകമായ ഇനം. അറബി ഉരുക്കള്‍, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് പായ് കപ്പലുകള്‍ എന്നിവക്ക്​ പുറമെ പഴയരീതിയിലെയും ആധുനിക രീതിയിലുമുള്ള കപ്പലുകളുടെ മാതൃകയും മറ്റും പ്രദര്‍ശിപ്പിക്കും. ഒരു പഴയകപ്പല്‍ കടല്‍പാലത്തിനു അടുത്തായി സ്ഥിരമായി നങ്കൂരമിട്ട് പ്രദര്‍ശിപ്പിക്കും. ആലപ്പുഴയില്‍ ഉപയോഗത്തിലിരുന്ന എല്ലാത്തരം മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും. ആലപ്പുഴ ബീച്ചും കടല്‍പാലവുമായി ബന്ധപ്പെടുത്തി പുറത്തുവന്ന സിനിമകളിലെ രംഗങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നതിനും സൗകര്യമൊരുക്കും.
ധനമന്ത്രി തോമസ് ഐസക്കും തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പ​ങ്കെടുത്ത ആലപ്പുഴ പോർട്ട്​ ഓഫിസിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ​ഉയർന്ന നിർദേശങ്ങൾ പരിഗണിച്ചാണ്​ മ്യൂസിയത്തി​ൻെറ രൂപകൽപന തയാറാക്കിയത്​. ആലപ്പുഴയില്‍ വ്യാപാരത്തിന് എത്തിയ വ്യാപാരി വ്യവസായി സമൂഹത്തെക്കുറിച്ചുള്ള വിവരങ്ങളും തുറമുഖ തൊഴിലാളികളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഫോട്ടോകളും വിഡിയോകളും പ്രദര്‍ശിപ്പിക്കണമെന്നുമുള്ള നിർദേശങ്ങളും പ്രാവർത്തികമാക്കും. വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.