ഓണക്കിറ്റ്​ വിതരണം ഇന്നുമുതൽ; ആദ്യം മഞ്ഞ കാർഡുകാർക്ക്​

ആലപ്പുഴ: സർക്കാറിന്‍റെ ഓണക്കിറ്റ്​ വിതരണം റേഷൻകടകൾ വഴി ചൊവ്വാഴ്ച ആരംഭിക്കും. മഞ്ഞ, പിങ്ക്​, നീല, വെള്ള കാർഡ്​ ഉടമകൾ ഉൾപ്പെടെ ജില്ലയിൽ 6,05,062 കാർഡ്​ ഉടമകൾക്കാണ്​ കിറ്റുകൾ നൽകുക. ആദ്യദിനം മഞ്ഞ കാർഡുള്ള ഉപഭോക്താക്കൾക്ക്​ നൽകും.​ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞ, 25നും 26നും 27നും പിങ്ക്, 29നും 30നും 31നും നീല, സെപ്‌റ്റംബർ ഒന്നുമുതൽ മൂന്നുവരെ വെള്ള കാർഡുടമകൾക്ക്​ എന്നിങ്ങനെയാണ്​ കിറ്റ്‌ വിതരണം. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം അടങ്ങിയതാണ്‌ കിറ്റ്‌. കുട്ടനാട്ടിലും അമ്പലപ്പുഴയിലുമായി 1,72,000 കാർഡുടമകളാണുള്ളത്‌. രണ്ടിടത്തുനിന്ന്​ 10,884 കിറ്റുകൾ വിതരണത്തിനായി റേഷൻ കടകളിലെത്തിച്ചു. ചെങ്ങന്നൂർ -60,390, ചേർത്തല-1,49,995, ഹരിപ്പാട്‌ - 1,21,621, മാവേലിക്കര -1,01,056 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിലെ റേഷൻ കാർഡുടമകളുടെ എണ്ണം. എല്ലാ റേഷന്‍ കാ‍ർഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍നിന്ന് കിറ്റുകള്‍ കൈപ്പറ്റണമെന്നും നിർദേശമുണ്ട്​. നിശ്ചിത തീയതികളിൽ വാങ്ങാത്തവർക്ക്‌ സെപ്റ്റംബർ നാല്​, അഞ്ച്​, ആറ്​, ഏഴ്​ തീയതികളിൽ വാങ്ങാൻ അവസരമുണ്ട്​. ഓണത്തിനുശേഷം വിതരണം ഉണ്ടാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.