ആലപ്പുഴ: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ 2022-2023ലെ പൂര്‍ണ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. ഇതോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരമായി. തുറവൂര്‍, കോടംതുരുത്ത്, പാലമേല്‍ ഗ്രാമപഞ്ചായത്തുകളുടെയും കായംകുളം, ചെങ്ങന്നൂര്‍ നഗരസഭകളുടെയും പദ്ധതികള്‍ക്കാണ് തിങ്കാഴ്ച അംഗീകാരം നല്‍കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷതവഹിച്ചു. ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ജില്ല പ്ലാനിങ് ഓഫിസര്‍ എസ്. സത്യപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. എ.സി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ നവീകരണത്തിന്റെ ഭാഗമായി മങ്കൊമ്പ് നസ്രത്ത് ജങ്ഷനിലെ മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്ന ജോലി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ (എമർജൻസി ഉൾപ്പെടെ) മങ്കൊമ്പ്-ചമ്പക്കുളം-എസ്.എൻ കവല വഴിയും മങ്കൊമ്പ് ചമ്പക്കുളം-പൂപ്പള്ളി-വഴിയും ആലപ്പുഴക്കും കൈനകരി-ചമ്പക്കുളം-മങ്കൊമ്പ് വഴിതിരിച്ചും പോകണം. പരിപാടികൾ ഇന്ന് ആലപ്പുഴ മുനിസപ്പൽ ടൗൺഹാൾ: ജില്ല ലൈബ്രറി കൗൺസിലിന്‍റെ പുസ്തകോത്സവം ഉദ്ഘാടനം ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ -രാവിലെ 9.30 ഹരിപ്പാട് റീൻപാലസ് ഓഡിറ്റോറിയം: സി.പി.ഐ ജില്ല സമ്മേളനം, പ്രതിനിധി സമ്മേളനം ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ -11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.