മാവേലിക്കര: ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ '' പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 51 ഗുണഭോക്താക്കള്‍ക്ക് പുടവയും കിറ്റും വിതരണം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. സണ്ണി സക്കറിയ വിതരണം ഉദ്ഘാടനം നടത്തി. അഡ്വ. നാഗേന്ദ്ര മണി അധ്യക്ഷത വഹിച്ചു. മാവേലിക്കര മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങളില്‍പെട്ട വെള്ളപ്പൊക്ക ദുരിതത്തിനിരയായ നാല് വാര്‍ഡില്‍നിന്ന് തെരഞ്ഞെടുത്ത 51 നിര്‍ധനരായ അമ്മമാര്‍ക്കാണ് ഓണപ്പുടവയും കിറ്റും വിതരണം ചെയ്തത്. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഭാരവാഹികളായ വിന്നി ഫിലിപ്പ്, പി.സി. ചാക്കോ, മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, രമണന്‍ നായര്‍, മോഹന്‍ ഗായത്രി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മനസ്സ് രാജപ്പന്‍, സജീവ് പ്രായിക്കര, ജയശ്രീ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗോപകുമാര്‍, ലാല്‍ ദാസ്, അനീഷ് മാത്യു, റെയ്ജു മാമ്മൂട്ടില്‍, വേണുഗോപാല്‍ രഞ്ജിത എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ '' പദ്ധതി ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. സണ്ണി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.