ആലപ്പുഴ: തീർഥാടകകേന്ദ്രങ്ങളിലേക്ക് പുതിയ സർവിസുമായി കെ.എസ്.ആർ.ടി.സി. വിവിധ ദേവസ്വങ്ങളുടെയും പള്ളിയോട സേവാസമിതിയുടെയും സഹകരണത്തോടെ 'മഹാഭാരത ചരിത്രത്തിലൂടെ തീർഥയാത്ര' ആണ് നടത്തുന്നത്. ഈമാസം 27ന് ആദ്യസർവിസ് നടത്തും. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ താലൂക്കിലെ പാണ്ഡവർ ആരാധിച്ച ക്ഷേത്രങ്ങൾ, ആറന്മുള, തൃക്കൊടിത്താനം, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവൻവണ്ടൂർ എന്നിവയാണ് പ്രധാനം. ഇതിനൊപ്പം മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാക്ഷേത്രവും യാത്രയുടെ ഭാഗമാണ്. 44 വിഭവങ്ങൾ ഉൾക്കൊള്ളുന്ന ആറന്മുള വള്ളസദ്യയും കഴിക്കാം. ആറന്മുളക്കണ്ണാടിയുടെ നിർമാണം കാണാൻ അവസരമുണ്ട്. തീർഥാടനയാത്ര നടത്തുന്ന ഡിപ്പോകൾ ചുവടെ. സെപ്റ്റംബർ -മൂന്ന് മാവേലിക്കര, സെപ്റ്റംബർ അഞ്ച് -ഹരിപ്പാട്, 13ന് ആലപ്പുഴ, 15ന് ചെങ്ങന്നൂർ, 16ന് കായംകുളം, 18നും 25നും ഒക്ടോബർ എട്ടിനും ചേർത്തല, ഒക്ടോബർ ഒമ്പതിന് എടത്വ എന്നിങ്ങനെയാണ് സർവിസ് നടത്തുന്നത്. വിവിധ ഡിപ്പോകളിൽനിന്ന് ബുക്കിങ് ആരംഭിച്ചു. ഹരിപ്പാട്: 9947812214, 4792412620. മാവേലിക്കര: 9947110905, 04792302282. എടത്വ: 9947059388, 04772215400. ചെങ്ങന്നൂർ: 9496726515, 04792452352. ചേർത്തല: 9633305188, 8075494571. കായംകുളം: 9400441002, 9744625461. ആലപ്പുഴ: 9400203766, 9544258564. ഡിജിറ്റൽ ബ്രോഷറിനുള്ള ലിങ്ക്: https://bit.ly/3Qshwus. ഇ-മെയിൽ: btc.ksrtc@kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.