മാവേലിക്കര: എട്ടുമാസം പ്രായമുള്ള കൊച്ചുമകൾ ഹൃതികക്ക് മുത്തശ്ശി കരൾ പകുത്തുനൽകും; ശസ്ത്രക്രിയക്ക് ചെലവ് വരുന്ന 25 ലക്ഷം രൂപയോളം കണ്ടെത്താൻ ഉദാരമതികളുടെ സഹായം തേടി കുടുംബം. മാവേലിക്കര അറുന്നൂറ്റിമംഗലം തടത്തിൽ അഖിനേഷ് ഭവനം അഖിനേഷ് രാജ്- അർച്ചന ദമ്പതികളുടെ മകളാണ് ഹൃതിക. ജനിച്ച് രണ്ടരമാസം മുതൽ കരൾ വീക്കത്തിന് ചികിത്സയിലാണ് ഈ കുരുന്ന്. വിവിധ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും കരൾമാറ്റ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുഞ്ഞിനെ രക്ഷിക്കാനാകൂ എന്നാണ് ഡോക്ടമാർ പറയുന്നത്. തുടർന്ന് അമ്മൂമ്മ അംബിക (54) സ്വന്തം പ്രായത്തെപോലും അവഗണിച്ച് കരൾ പകുത്തുനൽകാൻ തയാറാവുകയായിരുന്നു. വെൽഡിങ് തൊഴിലാളിയായ പിതാവ് ഉള്ളതെല്ലാം വിറ്റ് ഇതുവരെ 10 ലക്ഷം രൂപയോളം ചികിത്സക്കായി ചെലവഴിച്ചു. ഇനി കരൾമാറ്റ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയോളം വേണ്ടി വരും. തുടർചികിത്സ ഉൾപ്പെടെയുള്ള ചെലവിനായി ഭീമമായ തുക എങ്ങനെ കണ്ടെത്താനാകുമെന്ന ദുരിതത്തിലാണ് കുടുംബം സന്മനസ്സുള്ളവരുടെ സഹായങ്ങൾ പ്രതീക്ഷിക്കുകയാണ്. ഹൃതികയുടെ പിതാവ് അഖിനേഷ് രാജിന്‍റെ പേരിൽ എസ്.ബി.ഐ കൊച്ചാലുംമൂട് ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 41118699828. IFSC കോഡ്: SBIN0070449. ഫോൺ: 9544080855, 7012268548. APG hrithika ഹൃതിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.