ഭാരത് ജോഡോ യാത്ര: സ്വാഗതസംഘമായി

തുറവൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ അരൂർ നിയോജകമണ്ഡലം സ്വാഗതസംഘം രൂപവത്​കരണ യോഗം ഡി.സി.സി പ്രസിഡന്‍റ്​ ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ദിലീപ് കണ്ണാടൻ അധ്യക്ഷതവഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ്​​ മുഹമ്മദ് നസീർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, യാത്രയുടെ ജില്ല കോഓഡിനേറ്റർ കോശി എം.കോശി, കെ.പി.സി.സി സെക്രട്ടറി എസ്. ശരത്ത് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.