യുവാവ് ട്രെയിന്‍തട്ടി മരിച്ച സംഭവം: കേസ് അട്ടിമറിക്കരുത്​ -എസ്.ഡി.പി.ഐ

അമ്പലപ്പുഴ: ട്രെയിൻ തട്ടി മരിച്ച ശ്രീരാജിന്‍റെ (നന്ദു) കേസ് അട്ടിമറിക്കാനുള്ള സി.പി.എം -പൊലീസ് നീക്കം അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ്​ കെ. റിയാസ് പറഞ്ഞു. യുവാവിന്‍റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മരിക്കുന്നതിന് മുമ്പ്​ മറ്റൊരു സംഘം ആക്രമിച്ചിരുന്നതായി സഹോദരി ഫോൺ വിളിച്ചപ്പോള്‍ ശ്രീരാജ് പറഞ്ഞിരുന്നു. യുവാവിനെ മരണത്തിലേക്ക് നയിക്കാൻ കാരണമായവർ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്നാണ് പറയപ്പെടുന്നത്. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുംവരെ എസ്.ഡി.പി.ഐ പ്രക്ഷോഭവുമായി മുന്നിലുണ്ടാകുമെന്നും കെ. റിയാസ് പറഞ്ഞു. ജില്ല ഓർഗനൈസിങ് സെക്രട്ടറി നാസർ പഴയങ്ങാടി, ജില്ല ട്രഷറർ ഇബ്രാഹീം വണ്ടാനം, ടി. ജയപ്രകാശ്, സുനീർ കാക്കാഴം, ഇഖ്ബാൽ, സീനത്ത്, കുഞ്ഞുമോൻ, എച്ച്. നിസാർ, ഫാസിൽ പുറക്കാട് എന്നിവരും റിയാസിനൊപ്പം വീട്ടിലെത്തിയിരുന്നു. cap ട്രെയിന്‍തട്ടി മരിച്ച ശ്രീരാജിന്‍റെ വീട് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് കെ. റിയാസ് സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.