ഹരിപ്പാട്: സി.പി.ഐ ജില്ല സമ്മേളനം ഞായറാഴ്ച ഹരിപ്പാട്ട് ആരംഭിക്കും. 24ന് സമാപിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് നാരകത്തറയിൽ പ്രതിഭ സായാഹ്നം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. മേദിനി, വയലാർ ശരത്ചന്ദ്രവർമ എന്നിവരെ ചടങ്ങിൽ ആദരിക്കും. പതാക, കൊടിമര, ബാനർ, ദീപശിഖ ജാഥകൾ തിങ്കളാഴ്ച ആരംഭിക്കും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ നയിക്കുന്ന പതാകജാഥ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ബാനർ ജാഥയും വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊടിമര ജാഥയും വള്ളികുന്നം സി.കെ. കുഞ്ഞിരാമന്‍റെ സ്മൃതിമണ്ഡപത്തിൽനിന്ന് ദീപശിഖ പ്രയാണവും സമ്മേളന നഗരിയിൽ സംഗമിക്കും. പൊതുസമ്മേളന നഗറിൽ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ. സുകുമാരൻ പിള്ള പതാക ഉയർത്തും. തുടർന്ന് പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. 23ന് നാരകത്തറ റീൻ പാലസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം 24ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.