യു.ഡി.എഫ് ധർണ നടത്തി

തുറവൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാറിനെതിരെയും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറക്കുന്ന സംസ്ഥാന സർക്കാറിനെതിരെയും യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി തുറവൂർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത്​ ഓഫിസിന്​ മുന്നിൽ ധർണ നടത്തി. അരൂർ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ. ബഷീർ മൗലവി അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തുറവൂർ ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്​ അംഗം എ. ദിനേശൻ സ്വാഗതം പറഞ്ഞു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് മോളി രാജേന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് എബ്രഹാം കുഞ്ഞാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.