തീരത്ത്​ അടിഞ്ഞുകയറിയ മത്തി കാണികൾക്ക് കൗതുകമായി

ആലപ്പുഴ: അവിചാരിതമായി . ആലപ്പുഴ വിജയ പാർക്കിന് പിൻഭാഗത്ത് വെള്ളിയാഴ്ച രാവിലെയാണ് കടൽസൗന്ദര്യം ആസ്വദിക്കാനെത്തിയവരെ ആശ്ചര്യപ്പെടുത്തി കൊച്ചുമത്തി കൂട്ടമായി അടിഞ്ഞുകയറിയത്. കണ്ടുനിന്നവരും വിവരമറിഞ്ഞ് ഓടിയെത്തിയവരും കൈയിൽകിട്ടിയ പാത്രങ്ങളുമായി തീരത്തേക്കോടി. കിട്ടാവുന്നത്രയും പാത്രങ്ങളിലാക്കിയാണ് പലരും മടങ്ങിയത്. മത്തി അടിഞ്ഞുകയറിയത് പലരും മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പുന്നപ്രയിലും ഇത്തരത്തിൽ മീനുകൾ അടിഞ്ഞുകൂടിയിരുന്നു. ട്രോളിങ്ങിന് ശേഷം മത്സ്യത്തൊഴിലാളികൾക്ക് മത്തി സുലഭമായി കിട്ടുന്നുണ്ട്. അമ്പലപ്പുഴ ചന്തക്കടവിൽ ഏറെയും കിട്ടുന്നത് മത്തിയാണ്. കഴിഞ്ഞ ദിവസം കിലോക്ക് 20 മുതൽ 30 രൂപവരെയായിരുന്നു വില ലഭിച്ചത്. ( ആലപ്പുഴ വിജയ പാർക്കിന് സമീപം തീരത്ത്​ അടിഞ്ഞുകയറിയ പിടക്കുന്ന മത്തി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.