വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് പ്രവർത്തനമാരംഭിച്ചു

അമ്പലപ്പുഴ: പുറക്കാട് തോട്ടപ്പള്ളി മലയിൽതോട് പാടശേഖരത്തെ കർഷകർക്ക് ആശ്വാസമായി . അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 11. 25 ലക്ഷം രൂപ ചെലവഴിച്ചാണ് 40 എച്ച്.പിയുടെ പമ്പ് സ്ഥാപിച്ചത്. 10 പമ്പുസെറ്റുകളാണ് ബ്ലോക്ക് പഞ്ചായത്ത് വിവിധ പാടശേഖരങ്ങൾക്കായി നൽകിയത്. എച്ച്. സലാം എം.എൽ.എ പമ്പിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. എല്ലാവരും കൃഷിയിലേക്ക് എന്ന സംസ്ഥാന സർക്കാറിന്റെ ആഹ്വാനം ഏറ്റെടുത്തതോടെ കാർഷികമേഖലയിൽ പുത്തനുർവ് കൈവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരണ്ടച്ചാൽച്ചിറ രാജേന്ദ്രന്റെ വസതിയിൽ ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷയായി. കൃഷി അസി. ഡയറക്ടർ എം. രജിമോൾ പദ്ധതി വിശദീകരണം നടത്തി. മലയിൽ തോട് പാടശേഖരത്ത് സ്ഥാപിച്ച വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പിന്‍റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.