പുസ്​തക പ്രകാശനം നാളെ

അമ്പലപ്പുഴ: ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ അലിയാർ എം. മാക്കിലയിലിന്‍റെ അഞ്ചാമത് പുസ്തകമായ 'പവിഴപ്പുറ്റ്' കഥാസമാഹാരത്തിന്‍റെ പ്രകാശനം ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് പുന്നപ്ര ഗവ. കെ.ബി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് പി.ജെ.ജെ. ആന്‍റണിയിൽനിന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ് പുസ്തകം ഏറ്റുവാങ്ങുമെന്ന് അലിയാർ എം. മാക്കിയിൽ, സുദർശനൻ ആർ. തങ്കജി, ജോബ് ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കവി കാവാലം ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താന മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.