രാഷ്ട്രപതിയുടെ മെഡൽ: നാടിന് അഭിമാനമായി വി.കെ. രാജു

ചേർത്തല: വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ ചേർത്തല പള്ളിപ്പുറം സ്വദേശി നാടിന് അഭിമാനമായി. പള്ളിപ്പുറം പഞ്ചായത്ത് വേലിക്കകം വീട്ടിൽ പരേതരായ കുഞ്ഞന്റെയും ഗൗരിയുടെയും മകനായ വി.കെ. രാജു രാഷ്ട്രപതിയുടെ മെഡൽ നേടിയ പാലക്കാട് ജില്ലയിലെ ഏക പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. നാലര വർഷത്തോളം തൃശൂർ അസി. കമീഷണർ ആയിരുന്ന ഇദ്ദേഹം ജൂലൈ 20നാണ് പാലക്കാട് ഡിവൈ.എസ്.പിയായി ചുമതലയേറ്റത്. 1999ലാണ് ജോലിയിൽ പ്രവേശിച്ചത്​. 2017 മുതൽ നാദാപുരം, തൃക്കാക്കര, പാലക്കാട് എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായി പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു. നാലുതവണ ഡി.ജി.പിയുടെ ബാഡ് ഓഫ് ഓണർ പുരസ്കാരം നേടി. 110 തവണ ഗുഡ് സർവിസ് എൻട്രിയും അഭിനന്ദനവും ഇദ്ദേഹത്തെ തേടിയെത്തി. ഭാര്യ: എസ്. ബിന്ദു (അധ്യാപിക എസ്.എൻ ട്രസ്റ്റ് സ്കൂൾ, നാട്ടിക). മക്കൾ: അനാമിക (എൻ.ഐ.എഫ്.ടി, ഹൈദരാബാദ്), അവന്തിക (പ്ലസ് വൺ വിദ്യാർഥി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.