ശ്രീകൃഷ്ണ നൃത്തോത്സവ സന്ധ്യ

ചെങ്ങന്നൂർ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി നൃത്തോത്സവ സന്ധ്യ അരങ്ങേറി. മുളക്കുഴ ശ്രീദുർഗ ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ കാണിയ്ക്ക മണ്ഡപം കവലയിൽ സംഘടിപ്പിച്ച ബാലഗോകുലം ആലപ്പുഴ മേഖല അധ്യക്ഷൻ എൻ. സതീഷ് ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി അധ്യക്ഷൻ ശിവൻപിള്ള പുലിപ്ര അധ്യക്ഷത വഹിച്ചു. രമാദേവി അന്തർജനത്തെ ബാലഗോകുലം ആദരിച്ചു. ബാലഗോകുലം രക്ഷാധികാരി പ്രഫ. എൻ.എസ്. നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗം പി.ജി. പ്രിജിലിയ, എച്ച്. ഹരിത, അനീഷ് മുളക്കുഴ, എസ്. അഭിജിത്, ശ്രീകുമാർ വള്ളിയിൽ, കെ.ജി. ഷാജി, മനു കുഴിപൊയ്ക തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.