ആലപ്പുഴ: സൈക്കിളിൽ ലണ്ടനിലേക്ക് പുറപ്പെട്ട കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്‌റഫ് അലി (35) ആലപ്പുഴയിലെത്തി. ആഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര തുടങ്ങിയത്. രണ്ട് ഭൂഖണ്ഡങ്ങളും 35 രാജ്യങ്ങളും കടന്ന് 450 ദിവസംകൊണ്ട് 30,000 കി.മീ. പിന്നിട്ടാണ് ലണ്ടനിലെത്തുക. ആരോഗ്യ സംരക്ഷണം, ലോകസമാധാനം തുടങ്ങിയ മുദ്രാവാക്യമുയർത്തിയ യാത്ര റോട്ടറി ക്ലബ്, പാരജോൺ, എമിറേറ്റ്സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മുന്നേറുന്നത്. പാകിസ്താൻ, ചൈന എന്നിവിടങ്ങളിലെ വിസ ലഭിക്കാത്തതിനാൽ തിരുവനന്തപുരത്തുനിന്ന് മുംബൈ വരെ സൈക്കിളിലെത്തും. അവിടെനിന്ന് വിമാനത്തിൽ ഒമാനിലെത്തിയാകും തുടർന്നുള്ള യാത്ര. ദിവസവും ശരാശരി 100 കിലോമീറ്റർ സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നത്. പറമ്പത്ത് കച്ചേരിവളപ്പിൽ പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകനാണ്. ഇലക്‌ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്തിരുന്നു. 2015ൽ രാജിവെച്ചു. സൈക്കിളിൽ ലോകം ചുറ്റണമെന്ന ആഗ്രഹത്തെത്തുടർന്നായിരുന്നു ഇത്. 2019ൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യയാത്ര. ഡോ. അസ്മിനാണ് ഫായിസിന്റെ ഭാര്യ. മക്കൾ: ഫഹ്സിൻ ഒമർ, ഐസിൻ നഹേൽ. ലണ്ടനിലേക്ക് സൈക്കിൾ പര്യടനം നടത്തുന്ന ഫായിസിന് ആലപ്പുഴ ബീച്ച് വീലേഴ്‌സ് ക്ലബ് സ്വീകരണം നൽകി. ബീച് വീലേഴ്‌സ് ക്ലബിന് വേണ്ടി പ്രസിഡന്റ് വെങ്കിടേഷ് പൊന്നാട അണിയിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ രഞ്ജിത്, ജോയന്‍റ് സെക്രട്ടറി എബിൻ, മെംബർമാരായ നയാസ്, ഷഫീക്, ലതീഷ്, നാസിം, അരുൺ എന്നിവർ പങ്കെടുത്തു. APL LONDON CYCLE YATHRA ലണ്ടനിലേക്ക് സൈക്കിൾ പര്യടനം നടത്തുന്ന ഫായിസിനെ ആലപ്പുഴയിൽ ബീച്ച് വീലേഴ്‌സ് ക്ലബ് സ്വീകരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.