വീട് സന്ദർശിച്ചു

ഹരിപ്പാട്: അന്തരിച്ച പ്രസ് ഫോട്ടോഗ്രാഫർ എസ്. വിജയകുമാറിന്റെ വീട് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. പള്ളിപ്പാട് മണക്കാട് ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലെത്തിയ മന്ത്രി വിജയകുമാറിന്റെ വയോധികയായ മാതാവിനെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, മണ്ഡലം കമ്മിറ്റി അംഗം ഗോപി ആലപ്പാട്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ബി. സുഭാഷ്, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. രജനി, ബിന്ദു കാർത്തികേയൻ, എസ്. ജയപ്രകാശ്, ബീനമോൾ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ചിത്രം: അന്തരിച്ച പ്രസ് ഫോട്ടോഗ്രാഫർ എസ്. വിജയകുമാറിന്റെ മാതാവിനെ കൃഷിമന്ത്രി പി. പ്രസാദ് ആശ്വസിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.