മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭക്തരുടെ കണ്ണും മനസ്സും നിറച്ച് അഷ്ടമിരോഹിണി മഹോത്സവം. ഇത്തവണ ഭഗവാന് തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തോടെയാണ് അഷ്ടമിരോഹിണി മഹോത്സവം ആഘോഷിച്ചത്. വ്യാഴാഴ്ച രാവിലെ പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തില്‍നിന്ന് തിരുവാഭരണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി എഴുന്നള്ളിച്ചു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ എന്‍. രാജന്‍, ബി. ഉണ്ണികൃഷ്ണന്‍, എസ്. രാജേഷ്, സി. ഉദയവര്‍മ, കെ.പി. വിദ്യാധരന്‍ ഉണ്ണിത്താന്‍, യു.ആര്‍. മനു, ബി. മഹാദേവന്‍പിള്ള, സുധീപ് മണലേല്‍, സൂരജ് കൃഷ്ണന്‍, മുരളി പിള്ള, അഭിലാഷ് രവീന്ദ്രന്‍, അനീഷ്, എസ്. ശ്രീകാന്ത്, എസ്. സുജാതാദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തി. വൈകീട്ട് അഞ്ചോടെ ഗരുഡവാഹനത്തിലേറി എഴുന്നള്ളത്ത് നടന്നു. രാത്രി എട്ടോടെ നാല് നടകളില്‍നിന്നുള്ള ഉറിയടി ഘോഷയാത്രകള്‍ ആരംഭിച്ചു. കിഴക്കേ നടയിലെ ഘോഷയാത്ര കൊറ്റാര്‍കാവ് ദേവീക്ഷേത്രത്തില്‍നിന്ന് പടിഞ്ഞാറെനടയിലെ ഘോഷയാത്ര ചടങ്ങ് മാത്രമായി മഹാഗണപതി ക്ഷേത്രത്തില്‍നിന്നും തെക്കേനടയിലെ ഘോഷയാത്ര പൊന്നാരംതോട്ടം ദേവീക്ഷേത്രത്തില്‍നിന്നും വടക്കേനടയിലെ ഘോഷയാത്ര മണ്ഡപത്തിന്‍കടവില്‍നിന്നും ആരംഭിച്ചു. ചിത്രം: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന തിരുവാഭരണ ഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.