അമ്പലപ്പുഴ: അമ്പലപ്പുഴയെ ആനന്ദ സാഗരമാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലം അമ്പലപ്പുഴയുടെ നേതൃത്വത്തിലാണ് ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി വിവിധ പരിപാടികൾ അമ്പലപ്പുഴയിൽ സംഘടിപ്പിച്ചത്. രാവിലെ ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽനിന്ന് ഗജവീരന്‍റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഉറിയടി ഘോഷയാത്ര പുറപ്പെട്ടു. കച്ചേരി മുക്ക് മുതൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെ 13 കേന്ദ്രങ്ങളിൽ ഉറിയടി നടന്നു. നൂറുകണക്കിന് ഭക്തരാണ് വിവിധ കേന്ദ്രങ്ങളിൽ ഉറിയടി ഘോഷയാത്ര കാണാനായി തടിച്ചുകൂടിയത്. ക്ഷേത്രത്തിൽ നടന്ന ഗോപികമാരുടെ ഉറിയടിയും ആകർഷകമായി. വൈകീട്ട് കരുമാടി, ആമയിട, വെള്ളക്കട, അമ്പലപ്പുഴ, കച്ചേരിമുക്ക്,നവരാക്കൽ, കാക്കാഴം വ്യാസ, കാക്കാഴം പി.ബി, കട്ടക്കുഴി, ഇരട്ടക്കുളങ്ങര, പുതുക്കുളങ്ങര, കൊട്ടാരവളവ്, പൂത്തോപ്പ്, ശ്രീമുരുക, തോട്ടപ്പള്ളി, ഒറ്റപ്പന, ആനന്ദേശ്വരം, പുത്തൻനട, പുറക്കാട്, പഴയങ്ങാടി എന്നിവിടങ്ങളിൽ നിന്നെത്തിയ ചെറുശോഭായാത്രകൾ അമ്പലപ്പുഴ കച്ചേരി മുക്കിൽ എത്തിച്ചേർന്നു. തുടർന്ന് മഹാശോഭായാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഡോ: പി. വേണുഗോപാൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വൈകീട്ട് അമ്പലപ്പുഴ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര നടൻ സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. അമ്പലപ്പുഴ ഗോപകുമാർ അധ്യക്ഷത വഹിച്ചു. തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫാക്കൽറ്റി ഡോ: വി.പി. വിജയ മോഹൻ റാന്നി മുഖ്യപ്രഭാഷണം നടത്തി. യുവശാസ്ത്രജ്ഞൻ വിജേഷ് അമ്പലപ്പുഴയെ ചടങ്ങിൽ ആദരിച്ചു. ചിത്രം: ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ നടന്ന ശ്രീകൃഷ്ണ ജയന്തിഘോഷയാത്രയിലെ ഉറിയടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.