ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ജെയിംസ് ശാമുവേൽ, സെക്രട്ടറി ആർ.രാഹുൽ എന്നിവർ പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് നന്ദു ആത്മഹത്യ ചെയ്യുന്നത്. ഇതിന് മണിക്കൂറുകൾക്ക് മുമ്പ് നന്ദുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ സജീവൻ എന്നയാൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇതേതുടർന്ന് പിന്നീട് പ്രദേശത്ത് സംഘർഷവുമുണ്ടായിട്ടില്ല. പുന്നപ്ര പൊലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രദേശത്തുനിന്നും ഓടിപ്പോയ നന്ദു സഹോദരിയുമായി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പിൽ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. പുന്നപ്ര പ്രദേശത്ത് വർധിക്കുന്ന മയക്കുമരുന്ന് സംഘങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് ഡി.വൈ.എഫ്.ഐക്കാരെന്നും നേതാക്കൾ പറഞ്ഞു. വൈദ്യുതി മുടങ്ങും ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ പരിധിയിൽ 11. കെ.വി ലൈനിൽ ടച്ചിങ് ജോലികൾ നടക്കുന്നതിനാൽ ഇല്ലിച്ചുവട്, തിരുവമ്പാടി, ഇ.എസ്.ഐ, ഇ.എസ്.ഐ സൗത്ത്, വിജയ, വിജയ സൗത്ത്, വാടപ്പൊഴി എന്നീ ട്രാൻസ്ഫോമേറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പരിപാടികൾ ഇന്ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപം: സി.പി.എം-സി.പി.ഐ സംയുക്താഭിമുഖ്യത്തിൽ പി.കൃഷ്ണപിള്ളയുടെ 74ാമത് ചരമവാർഷികദിനാചരണം, പുഷ്പാർച്ചന-രാവിലെ 8.30 കണ്ണർകാട് കൃഷ്ണപിള്ള സ്മൃതി മണ്ഡപം: സി.പി.എം-സി.പി.ഐ ആഭിമുഖ്യത്തിൽ പി.കൃഷ്ണപിള്ളയുടെ 74ാമത് ചരമവാർഷികം, അനുസ്മരണസമ്മേളനം-രാവിലെ 9.00 കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസ്: പുതിയ കെട്ടിടം ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ-രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.