സംവരണ അട്ടിമറി അവസാനിപ്പിക്കണം -സാംബവർ സൊസൈറ്റി

കായംകുളം: ദേവസ്വം ബോർഡുകളിലെ സംവരണ നിയമനത്തിനുള്ള ഊഴങ്ങളിൽ നിയമവിരുദ്ധമായി വരുത്തിയ മാറ്റംമൂലം പട്ടികജാതിക്കാരുടെ നിയമന അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള സാംബവർ സൊസൈറ്റി ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ ആവശ്യപ്പെട്ടു. സാംബവർ സൊസൈറ്റി ജില്ല സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ പി.കെ. സദാനന്ദൻ അധ്യക്ഷതവഹിച്ചു. എ.ആർ. രാജേഷ് അതിരമ്പുഴ, സംസ്ഥാന സെക്രട്ടറി ബി. അജിത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ. പ്രകാശ് കാർത്തികപ്പള്ളി, അശോകൻ പുന്നക്കുറ്റി, ഷിജു സി. കുറ്റിയിൽ, ആർ. ബാബു, ബി. ബിജു താമരക്കുളം, ആർ. രാജേഷ്, ഷൈനി രാധാകൃഷ്ണൻ, സരിത ബാബു, ഡി. ദേവരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. സദാനന്ദൻ (പ്രസി), ദേവരാജൻ, ദാമോദരൻ (വൈസ്​ പ്രസി), ബി. അജിത്​​ കുമാർ ( സെക്ര), അശോകൻ പുന്നക്കുറ്റി, ആർ. ബാബു (ജോ. സെക്ര), ഷിജു സി. കുറ്റിയിൽ (ട്രഷ). ഫോട്ടോ: കേരള സാംബവർ സൊസൈറ്റി ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.