ക്വിസ് മത്സരം നടത്തി

ചാരുംമൂട്: പബ്ലിക് ലൈബ്രറി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ സ്കൂൾതല ക്വിസ് മത്സരം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി ഉദ്ഘാടനം ചെയ്തു. ഇലിപ്പക്കുളം ഗവ. ഹൈസ്കൂൾ അധ്യാപകന്‍ ആര്‍. ഗിരീഷ്, താമരക്കുളം വി.വി.എച്ച്.എസ് അധ്യാപകന്‍ മനുചന്ദ്രൻ. ചുനക്കര ഗവ.വി.എച്ച്.എസ്.എസ് അധ്യാപിക ജയലക്ഷ്മി, റിട്ട. ഹെഡ്മാസ്റ്റർ എച്ച്. ഷൗക്കത്ത് എന്നിവർ നേതൃത്വം നല്‍കി. എച്ച്.എസ് വിഭാഗത്തിൽ ചുനക്കര ഗവ.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ചത്തിയറ വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നൂറനാട് സി.ബി.എം.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗം മത്സരത്തിൽ നൂറനാട് സി.ബി.എം.എച്ച്.എസ് ഒന്നാം സ്ഥാനവും താമരക്കുളം വി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ചുനക്കര ഗവ.യു.പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫോട്ടോ: ചാരുംമൂട് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.