എൻ.എസ്.എസ് കുടുംബസംഗമം

ചാരുംമൂട്: താമരക്കുളം വേടരപ്ലാവ് 41ാം നമ്പർ ഈശ്വര വിലാസം എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും അനുമോദന സമ്മേളനവും പന്തളം താലൂക്ക് യൂനിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ്​ കെ.ജി. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. യൂനിയൻ വൈസ് പ്രസിഡന്‍റ്​ ആർ. ഗോപാലകൃഷ്ണ പിള്ള എൻഡോവ്മെന്റുകളും സെക്രട്ടറി കെ.കെ. പത്മകുമാർ പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം സെക്രട്ടറി പി. മാധവക്കുറുപ്പ്, ഭാരവാഹികളായ സുനിൽകുമാർ, സതീഷ് കുമാർ, കൃഷ്ണകുമാർ വേടരപ്ലാവ്, അനിൽകുമാർ, സി.കെ. ബാലകൃഷ്ണൻ നായർ, സുകുമാരൻ നായർ, ശങ്കരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം വേടരപ്ലാവ് ഈശ്വരവിലാസം എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും അനുമോദന സമ്മേളനവും പന്തളം യൂനിയൻ പ്രസിഡന്‍റ്​ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.